Tuesday, October 3, 2017

രുചി / T.a.Sasi


രസമുകുളങ്ങൾ
ചുരണ്ടിക്കളഞ്ഞ് 
ജലസ്പർശമില്ലാതെ സൂക്ഷിച്ച്
ഉണക്കിയെടുക്കണം നാക്കിനെ.
എല്ലാ രുചികളും
ഒന്നാകുമപ്പോൾ.
കഴിയുമെങ്കിൽ
നാക്കിനെ ​ചിതയിൽ വച്ചെടുക്കുവാനും
കഴിയണം.
അറിഞ്ഞ രുചിയെ
ഇതുവരെ ആരും വിവരിക്കാത്ത
​ഒരവസ്ഥയിൽ
ചിതയുടെ രുചിയറിഞ്ഞ
ആദ്യത്തെ ആളാവണമെനിക്ക്.
---------------------------------------------------

1 comment:

  1. എന്റെ കവിത ഇതിൽ കണ്ടതിൽ വളരെ സന്തോഷം..
    നന്ദി..!

    ReplyDelete