Thursday, June 30, 2016

എന്റെ പുഴയ്ക്ക്… / നിരഞ്ജൻ T G


കാട്ടരുവിയുടെ കാൽത്തളകളിൽ
കുതറിച്ചാടുന്ന കുസൃതിച്ചിരികളിൽ
നിന്റെ ശിരസ്സിൽ തലോടിയ സൂര്യന്
മഴവിൽ നിറങ്ങളായിരുന്നു

ഇരുകരകളിലും
നിന്റെ പാവാടഞൊറികളിൽ
കസസവുതുന്നിയ സൂര്യന്
ഇലപ്പച്ചയുടെ തിളക്കമായിരുന്നു
ഇപ്പോൾ ഈ സന്ധ്യക്ക്
നീയൊരു കടലിൽ ചേർന്നിരിക്കുന്നു
കുളിമുറിച്ചുവരിലൊട്ടിച്ച
ചുവന്ന പൊട്ടെന്ന പോലെ
നനഞ്ഞ സൂര്യൻ
ഒരുപാടൊഴുക്കുകൾ
ആഴങ്ങളിൽ വിങ്ങിയ
കടൽനീലയിലേക്ക്
പൊടുന്നനെ
സിന്ദൂരമായി ഒലിച്ചിറങ്ങുന്നു .
----------------------------------------------

2 comments:

  1. എന്തു രസം ലളിതം ഈ കവിതകൾ നിരഞ്ജൻ എന്ന നാവികന്റെ കവിത

    ReplyDelete
  2. കവിതക്കടലിനും .....

    ReplyDelete