Thursday, November 3, 2016

സര്‍ബത്ത് / ദ്രുപദ് ഗൗതം


അറുത്തുമാറ്റിയ
കൂടപ്പിറപ്പിനെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല.

പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്
അല്ലേയല്ല ,
മധുരമുള്ളോരോര്‍മയില്‍
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ്
നാരങ്ങയല്ലികള്‍
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത് !
ഇന്നും
ഒറ്റവലിക്ക്
നമ്മള്‍
വറ്റിപ്പോകുന്ന,
ശ്വാസംകിട്ടാത്ത
ചരിത്രങ്ങളുണ്ട് !
------------------------------------------

1 comment:

  1. മധുരമുള്ളോരോര്‍മയില്‍
    കുറച്ചുനേരം
    പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ് ഗംഭീരഹൈലൈറ്റ്മനോഹരമായ ക്രാഫ്റ്റ്

    ReplyDelete