എനിക്കു വീട്
മഴയ്ക്കും വെയിലിനും
വന്നു നിറയാനുള്ള
അവകാശം
എനിക്കു വീട്
മേല്‍ക്കൂരയില്ലാത്ത സ്വപനം
നിഷ്‌കളങ്കമായ കരച്ചിലിന്‍ ശംഖ്
ഞാന്‍ തന്നെ വീടെന്നും
നീയാണെനിക്കു വീടെന്നുമുള്ള
തര്‍ക്കത്തിലേക്ക്
പ്രളയം തരുന്ന ഔദാര്യം
ഇപ്പോള്‍
മഴയെനിക്കു വീട്
വെയിലെനിക്കു വീട്
കാട്, കവിത
വീടിന്
അര്‍ത്ഥങ്ങള്‍ പലത്
കാറ്റെനിക്ക് കനിവിന്‍ ഭിത്തി
ഞാന്‍
തറയും മേല്‍ക്കൂരയുമില്ലാത്ത
ആകാശജന്മം
No comments:
Post a Comment