അതങ്ങനെ
സഞ്ചരിച്ചുകൊണ്ടേയിരിക്കും
പരന്നും പരതിയും പരത്തിയും.
കരിയിലകളില്‍ കലപിലത്തും
തളിരിലകളില്‍ വെയില്‍ കൊരുത്തും
പുകഞ്ഞ കൊള്ളിയില്‍ പെരുകി വീശിയും
പൊതുവിടങ്ങളില്‍ ഒളിനോട്ടങ്ങള്‍ കുടഞ്ഞും
വല്ലവന്റേം തുപ്പല്‍കോളാമ്പിയിലെ
ദുര്‍ഗന്ധം ചുമന്ന്‍ മറ്റവനെ മലിനീകരിച്ചും.
നാറ്റം എത്ര ദുസ്സഹമായാലും
നാറ്റിക്കുക നാറികളുടെ നീതിയാണ്.
നാസികയ്ക്കെപ്പോഴും
അടഞ്ഞിരിക്കാനാവില്ല.
ഒരു നിശ്ചിത അകലം
ഏതിനും നല്ലതാണ്.
പ്രതികരണമായും
പ്രതിരോധമായും.
അല്ലാതെ
കാറ്റിന് വേലികെട്ടുന്നതാര് ?
----------------------------------------
No comments:
Post a Comment