നരച്ച ആകാശം നോക്കി
ചുവന്ന കൊടി വേണമെന്ന്,
മകന്‍ വാശി പിടിക്കുന്നു.
ചുകപ്പ് മറഞ്ഞ് മാഞ്ഞ്,
വെളുപ്പായെന്ന് നീ
ഏതു നിറമുള്ള കൊടിയും
ഒന്നാണെന്നും
ഒരൊറ്റ വേദാന്തമാണെന്നും
നീട്ടിവലിച്ചു ഞാന്‍.
എല്ലാം അസ്തമിച്ചില്ലേയെന്ന്
ചൂണ്ടുവിരല്‍.
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം മുതലാളിമാരെന്ന്,
ചാനല്‍ക്കിതപ്പ്.
ഏതു ശരി...
ഏത് തെറ്റ് എന്ന്,
ഉള്‍പ്പിളര്‍പ്പ്.
ഒടുവിലവന്‍,
കഴുത്തിലെ ചുവന്ന ടൈ,
അഴിച്ചെടുത്ത്,
വാനിലുയര്‍ത്തി വീശി.
ചുവന്നു തുടുത്തു ആകാശം!!
----------------------------------
ചുവന്ന കൊടി വേണമെന്ന്,
മകന്‍ വാശി പിടിക്കുന്നു.
ചുകപ്പ് മറഞ്ഞ് മാഞ്ഞ്,
വെളുപ്പായെന്ന് നീ
ഏതു നിറമുള്ള കൊടിയും
ഒന്നാണെന്നും
ഒരൊറ്റ വേദാന്തമാണെന്നും
നീട്ടിവലിച്ചു ഞാന്‍.
എല്ലാം അസ്തമിച്ചില്ലേയെന്ന്
ചൂണ്ടുവിരല്‍.
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം മുതലാളിമാരെന്ന്,
ചാനല്‍ക്കിതപ്പ്.
ഏതു ശരി...
ഏത് തെറ്റ് എന്ന്,
ഉള്‍പ്പിളര്‍പ്പ്.
ഒടുവിലവന്‍,
കഴുത്തിലെ ചുവന്ന ടൈ,
അഴിച്ചെടുത്ത്,
വാനിലുയര്‍ത്തി വീശി.
ചുവന്നു തുടുത്തു ആകാശം!!
----------------------------------
No comments:
Post a Comment