കവിതപ്പുര
<<< ഞാനെന്നെയൊളിപ്പിക്കുമിടം >>>
Wednesday, April 29, 2015
കമിതാക്കള്‍ / വീരാന്‍കുട്ടി
പാലത്തില്‍ നിന്നും
പുഴയില്‍ പ്രതിബിംബിച്ച
തീവണ്ടിയില്‍
കയറിപ്പറ്റി
രണ്ടു മീനുകള്‍.
വണ്ടി പുഴകടന്ന്
കരയിലെത്തുമ്പോള്‍
ശ്വാസം മുട്ടിത്തുടങ്ങുമെന്ന്
അവരോട്
പറഞ്ഞിരുന്നില്ല
പ്രണയം.
------------------------
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment