ആദിയില്‍ ഞാന്‍ ആകാരശൂന്യമായ
ശബ്ദം മാത്രമായിരുന്നു.
ഒരുനാള്‍ കടല്‍ എന്നെ വിളിച്ചു :
'വരൂ, ഞാന്‍ നിനക്ക് വെളുത്ത
ഒരു കൊച്ചു വീടുതരാം '
ഞാന്‍ അതില്‍ താമസമാക്കി
പിന്നീടൊരുനാള്‍ തിരകള്‍ എന്നെ
കരയിലേയ്ക്കു വലിച്ചെറിഞ്ഞു.
കാറ്റ് എന്നിലുയര്‍ത്തിയ ശബ്ദം
ഭൂമിയിലെമ്പാടും പ്രതിധ്വനിച്ചു:
ചീവീടിന്‍റെ കരച്ചിലായി,
മയിലിന്‍റെ കേകയായി,
സിംഹത്തിന്‍റെ ഗര്‍ജ്ജനമായി.
പിന്നെ മനുഷ്യന്‍ വന്നു
അവന്‍ വേദനയിലെന്നെ വിളിച്ചപ്പോള്‍
ഞാന്‍ പീഡിതരുടെ കരച്ചിലായി
അവന്‍ രോഷം കൊണ്ടെന്നെ നിറച്ചപ്പോള്‍
ഞാന്‍ സമരത്തിനുള്ള കാഹളമായി
ഞാന്‍ ശംഖ്
കടല്‍ക്കരയിലെ കൊച്ചുവെളുപ്പ്
മുറിവേറ്റവന്‍റെ പ്രാര്‍ത്ഥന
സമുദ്ര സവാരികളുടെ കുതിര
ഞാന്‍ ദൈവങ്ങളെ ഉണര്‍ത്തി
മഴ പെയ്യിക്കുന്നു
മനുഷ്യരെ ഉണര്‍ത്തി നീതി പെയ്യിക്കുന്നു
ഞാന്‍ ശംഖ്:
നാളെയുടെ നിറുകയില്‍
സ്നേഹത്തിന്‍റെ ജ്ഞാനസ്നാനം
സ്വാതന്ത്ര്യത്തിന്‍റെ ശംഖുപുഷ്പം.
--------------------------------------
അവന്‍ വേദനയിലെന്നെ വിളിച്ചപ്പോള്‍
ഞാന്‍ പീഡിതരുടെ കരച്ചിലായി
അവന്‍ രോഷം കൊണ്ടെന്നെ നിറച്ചപ്പോള്‍
ഞാന്‍ സമരത്തിനുള്ള കാഹളമായി
ഞാന്‍ ശംഖ്
കടല്‍ക്കരയിലെ കൊച്ചുവെളുപ്പ്
മുറിവേറ്റവന്‍റെ പ്രാര്‍ത്ഥന
സമുദ്ര സവാരികളുടെ കുതിര
ഞാന്‍ ദൈവങ്ങളെ ഉണര്‍ത്തി
മഴ പെയ്യിക്കുന്നു
മനുഷ്യരെ ഉണര്‍ത്തി നീതി പെയ്യിക്കുന്നു
ഞാന്‍ ശംഖ്:
നാളെയുടെ നിറുകയില്‍
സ്നേഹത്തിന്‍റെ ജ്ഞാനസ്നാനം
സ്വാതന്ത്ര്യത്തിന്‍റെ ശംഖുപുഷ്പം.
--------------------------------------
No comments:
Post a Comment