Tuesday, July 7, 2015

ഉള്ളാൾ / ജയദേവ് നയനാർ


കാറ്റു നോറ്റിരിക്കാനുള്ള
ഒരു പുൽനാമ്പിന്റെ.
കടൽ തിളപ്പിക്കാനുള്ള
ഒരു തുള്ളി നീലയുടെ.
ഭുമിയായിപ്പൂക്കാനുള്ള
ഒരു മണ്ണാങ്കട്ടയുടെ.
ഒരു തിടുക്കമാകാനുള്ള നിന്റെ.
വേരറ്റുപോകാനുള്ള എന്റെ.
ഇരുട്ടു കൊളുത്താനുള്ള നമ്മുടെ.
കളിപ്പാട്ടങ്ങളഴിച്ചു നോക്കുമ്പോഴാണ്
അതെന്തിനെയോ
ഭാവിച്ചു കാണിക്കുന്നതായി
ഉള്ളാൽ കൊണ്ടുപോകുന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം
അകത്തെല്ലാം വലിച്ചുവാരിയിട്ട്
തുന്നിക്കെട്ടിയതിനെ
ഉടലെന്ന് ഉടലെന്ന്
അവകാശപ്പെടുന്നതുപോലെ.

--------------------------------------

1 comment:

  1. ജയദേവ് കവിതകൾ
    അതിലെ മാസ്മരികത
    ഉടൽ എത്രത്തോളം ഭാരരഹിതമാണ് കവിതകളിൽ

    ReplyDelete