താമര പൂക്കളും ഞാനുമൊന്നൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നി നിലാവും ഇളം വെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ മിഴികളില്‍ ദാഹം
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമര പൂവുകള്‍ തോറും
എന്നിലേ സ്വപ്നങ്ങള്‍ ചെന്നുമ്മവെച്ചിടും
പൊന്നില തുമ്പികള്‍ പോലെ
രോമ ഹര്‍ഷങ്ങള്‍ മൃദു പരാഗങ്ങളില്‍
ഓമന നൃത്തമാടും
എന്നുമാ കല്ലോലിനിയില്‍ ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും
നൃത്തം കഴിഞ്ഞു പരാഗങ്ങളില്‍
സ്നാന ശുദ്ധരായെത്തും കിനാക്കള്‍
എന്നിലെ സഞ്ചിത സംഗീത വീചിയില്‍
എങ്ങോ മിഴിനട്ടു നില്‍ക്കും
കാനന പൊയ്കയില്‍ കണ്ണാടി നോക്കുന്ന
താമരമൊട്ടുകള്‍ പോലെ
മണ്ണിനെ നോക്കി കൊതിപൂകി നില്‍ക്കുന്ന
വിണ്ണിലെ താരകള്‍പ്പോലെ
പൂവിന്‍ പുളകമാം പൂമ്പൊടി ചാര്‍ത്തിലെ
ജീവ ചൈതന്യവുമായി
എന്നനുഭൂതികള്‍ എന്നിലെ സങ്കല്‍പ്പ
നിര്‍മ്മാണ ശാലയിലെത്തും
ഓരോ പരാഗവും എന്നിലെ തീയില്‍
വെച്ചൂതി തനി തങ്കമാക്കും
കൈവിരല്‍ മുട്ടിയാല്‍ പാടിതുടങ്ങുമെന്‍
ജീവിത വീണതന്‍ മാറില്‍
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
ഭാവ വൈകാരിക വൈചാരികാശംങ്ങള്‍
ചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
എന്റെ ചിത്രത്തിലെ പൂവിനു
കൂടുതലുണ്ടായിരിയ്ക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാം ഇതിനുള്ളില്‍
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെ -
ന്നനുഭൂതിതന്‍ നാദം
കാമറ ചില്ലില്‍ പതിഞ്ഞേക്കുമാ
കൊച്ചുപൂവിന്‍ യതാതഥ രൂപം
എന്റെയീ ക്യാന്‍വാസില്‍ നിങ്ങള്‍ കണ്ടില്ലെങ്കില്‍
എന്നെ പഴിയ്ക്കരുതാരും
ഭാവനയ്ക്കുള്ളിലും കാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോള്‍
റിയലിസവും റിയാലിറ്റിയും
പ്രതിച്ഛായകള്‍ രണ്ടായിരിയ്ക്കും
ഒന്നില്‍ പ്രകൃതിയും മാനവാത്മവുമായ്
ഒന്നുചേരുന്നതായി കാണാം
ഒന്നില്‍ പ്രകൃതിതന്‍ ഇത്തിരി ചില്ലിന്റെ
മുന്നില്‍ നില്‍ക്കുന്നതും കാണാം .
-----------------------------------------------
No comments:
Post a Comment