മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്‍റെ നിശ്വാസമോര്‍ക്കുന്നു
എന്തെന്നാല്‍, നിന്‍റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടെതെന്നു
ആരോപിക്കപ്പെടുന്നു .
നിന്‍റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
എന്നാല്‍ ഒരു മെഴുകുതിരിയുടെ നാളത്തെ
ഉലയ്ക്കാനാവാത്തത്രയും,
നേര്‍ത്തതാണ് നിന്‍റെ നിശ്വാസം
അതോര്‍ക്കുമ്പോള്‍ എന്‍റെ ഘനം
ഒരു തീനാളത്തിന്‍റെ ഘനമാണ്
അതിന്‍റെ തുടിപ്പ് ഒരാപ്പിളിന്‍റെതാണ്,
അത് മുകളിലേക്ക് വീഴുന്നു.
കാറ്റില്‍ നിന്‍റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്‍റെ നാളം പോലെ ഞാന്‍
മുകളിലേക്ക് വീഴുന്നു.
----------------------------------------------------
മേതിൽ നിശ്വാസം കൊണ്ട് എഴുതുന്നു
ReplyDeleteആ നിശ്വാസത്തിൽ നാം ഉലയുന്നു ..!!!
ReplyDelete