Saturday, September 12, 2015

ദൂരം / എ.അയ്യപ്പന്‍


പാറയുടെ ശൃംഗത്തില്‍
ഞാനവളുടെ പേരെഴുതി.

പാറയുടെ പരുഷമായ ദു:ഖമറിഞ്ഞു.
അവളുടെ ഓര്‍മ്മയ്ക്ക്‌
കയ്ക്കുവോളം കാട്ടുതേന്‍ കുടിച്ചു.
ഗിരിസാമീപ്യത്തില്‍ നിന്ന്
സമുദ്രത്തിലേക്കൊഴുകിയ നദിയില്‍
ആനവാലിന്‍റെ മോതിരമെറിഞ്ഞു.
അവളന്നു വിരല്‍ചൂണ്ടിയ ദൃശ്യങ്ങളോര്‍ത്തു.
നോക്കൂ ഒരു കുരുടന്‍മൂങ്ങ
വഴി തെറ്റുന്ന ആടുകള്‍
അവള്‍ കാതോര്‍ത്തു:
കേള്‍ക്കൂ, എവിടെ നിന്നാവാം രമണവിലാപം?
-------------------------------------------------

2 comments:

  1. അയ്യപ്പൻ കവിതകൾ
    സ്ഫടികാക്ഷരങ്ങൾ കൊണ്ടാണ്
    അയ്യപ്പൻ എഴുതുക എന്ന് തോന്നുന്നു
    ഓരോ കവിതയും അവസാനം
    വായനക്കാരന്റെ മനസ്സിൽ
    ഒരു വിസ്ഫോടനം തീര്ക്കുന്നത് അത് കൊണ്ടാവാം

    ReplyDelete
  2. സ്ഫടികാക്ഷരങ്ങൾ കൊണ്ട്
    കവിതയുടെ ശൃംഗത്തില്‍ പേരെഴുതിയ കവി !!!!

    ReplyDelete