ഹൈക്കു കവിതകള്‍ / അഷിത
നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി,
കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി,
നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
ഉപാസന
കാന്‍സര്‍ വാര്‍ഡ്
-മൃത്യുഞ്ജയ മന്ത്രോപാസകരെപ്പോല്‍
വെളുത്ത കോട്ടിട്ട ഡോക്ടര്‍മാര്‍.
ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍,
കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍,
അനുരാഗം!
ധര്‍മസങ്കടങ്ങള്‍
കൊടും വിഷത്തിലിറ്റിച്ച മധുരമായി, പ്രേമം
കണ്ണീരിലിറ്റിച്ച ഉപ്പുപോല്‍, കരുണ
-വേര്‍തിരിക്കാനറിയാത്തതിനാല്‍ മുഴുവനായി കുടിച്ചു വറ്റിപ്പൂ!
ദൈവത്തിന്‍െറ ആത്മഗതം
ഞാന്‍, എന്നേ ‘ഒരാള്‍’ അല്ലാതായിരിക്കുന്നു
തഥാഗതനും കുരിശേറിയവനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും
ഞാനൊരു വീട്, അത്രമാത്രം!
---------------------------------------------------------------------
No comments:
Post a Comment