ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ
കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
അലക്കിയിടുന്നു
ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ പോലെ തണുക്കുന്നു
മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത് ഞാനൊരു
പൂവ് വരയ്ക്കുന്നു
പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു
ഞാൻ അത് മായ്ക്കാതെ
പുതിയൊരു പൂമ്പാറ്റ വരയ്ക്കുന്നു
പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.
പൂവിനേയും പൂമ്പാറ്റയെയും
അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു
കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു
വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു
ഒരു വഴി വരയ്ക്കുന്നു
അതിലൂടെ കൈ വീശി നടക്കുന്നു
വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ ഒരു തീവണ്ടി
വന്നു നില്ക്കുന്നു
ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു
കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു
ഇപ്പോൾ അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!
ഒരു വിരസമായ-
പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ
കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
അലക്കിയിടുന്നു
ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ പോലെ തണുക്കുന്നു
മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത് ഞാനൊരു
പൂവ് വരയ്ക്കുന്നു
പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു
ഞാൻ അത് മായ്ക്കാതെ
പുതിയൊരു പൂമ്പാറ്റ വരയ്ക്കുന്നു
പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.
പൂവിനേയും പൂമ്പാറ്റയെയും
അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു
കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു
വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു
ഒരു വഴി വരയ്ക്കുന്നു
അതിലൂടെ കൈ വീശി നടക്കുന്നു
വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ ഒരു തീവണ്ടി
വന്നു നില്ക്കുന്നു
ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു
കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു
ഇപ്പോൾ അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!
----------------------------
No comments:
Post a Comment