വികൃതികളെ ഒളിഞ്ഞുനോക്കുന്ന
മെലിഞ്ഞ ചൂരലിന്‍റെ കൈ പിടിച്ച്
കണക്കുടീച്ചര്‍ ക്ലാസിലെത്തി
ഒന്നിലൂടെയും രണ്ടിലൂടെയും ചാടിമറിഞ്ഞ്
അവര്‍ കുട്ടികളെ രസിപ്പിച്ചു
കളിമൂത്ത് ടീച്ചര്‍ പറഞ്ഞു
'നാളെ മഞ്ചാടി കൊണ്ടുവരണം
ശരാശരി പഠിപ്പിക്കാം'
കുട്ടികള്‍ പൊട്ടിച്ചിരിച്ചു
മഞ്ചാടിക്കുണ്ടോ ശരാശരി?
ആരും കാണാതെ
ത്രികോണങ്ങളെ ചാരി
ടീച്ചറും ഊറിച്ചിരിച്ചു.
----------------------------
മഞ്ചാടിക്കുണ്ടോ ശരാശരി ആരും കാണാതെ
ReplyDeleteത്രികോണങ്ങളെ ചാരി ടീച്ചറും ഊറിച്ചിരിച്ചു മനോഹരം നിഗൂഡമായ അർഥം