Showing posts with label അപർണ്ണ.ആർ. Show all posts
Showing posts with label അപർണ്ണ.ആർ. Show all posts

Saturday, October 18, 2014

വേഗപ്പൂട്ട്‌ / അപർണ്ണ.ആർ



അതിവേഗം ഇനി സാധ്യമല്ല.
വാഹന ചക്രങ്ങൾക്കിടയിൽ പൂട്ടു വീണിരിക്കുന്നു.
മുൻപും ഇതുണ്ടായിട്ടുണ്ട്‌.
പിന്നെ പൂട്ട്‌ ഫയലുകളിൽ മാത്രമായി.
അല്ലെങ്കിലും ഫയലുകൾ-
പണ്ടേ കദ്രുപുത്രന്മാരാണു.
ആരോ പൂട്ടിയ വേഗപ്പൂട്ടും താങ്ങി
ഇഴഞ്ഞു നീങ്ങുന്നവർ.
വാഹനപ്പുറത്തെ വേഗപ്പൂട്ട്‌ വീണ്ടും ഊരിവീഴും
അപകടങ്ങൾ വേഗപ്പൂട്ടില്ലാതെ നൂറിൽ കുതിക്കും.
റോഡു നന്നാക്കലും കുഴിമൂടലും
പിന്നെ ഫയലുകളും
വേഗപ്പൂട്ടിൽ കുടുങ്ങി
ഇഴഞ്ഞു നീങ്ങുകയും ചെയ്യും.
വൈകാതെ റോഡിലെ കുഴികൾ ഉറവകാണും.
പിന്നെ വേഗപ്പൂട്ട്‌ ബോട്ടുകൾക്കാവാം.