Showing posts with label പി നാരായണക്കുറുപ്പ്‌. Show all posts
Showing posts with label പി നാരായണക്കുറുപ്പ്‌. Show all posts

Thursday, January 7, 2016

മിന്നാമിനുങ്ങ്‌ / പി നാരായണക്കുറുപ്പ്‌


ഞെക്കുവിളക്കും കാണിച്ചിങ്ങനെ
ദിക്കും ചുറ്റി നടക്കുവതാരോ?

കാച്ചിലുവള്ളിത്തളിരില തിന്നാന്‍
രാത്രിയിലെത്തിയ കള്ളന്മാരോ?
നക്ഷത്രങ്ങടെയടുപ്പില്‍നിന്നും
തീക്കനല്‍ വാരിനടക്കുന്നോരോ?
വരു വരു മിന്നാമിനുങ്ങുകാരേ
വന്ദനമുണ്ടേ,സുഖമാണല്ലോ.
നിരന്ന നിങ്ങടെ ചന്തം കാണാന്‍
വരുന്നു ഞാനൊരു വിളക്കുമായി.
റാന്തല്‍വിളക്കു തെളിഞ്ഞപ്പോളാ
പന്തം മുഴുവന്‍ കാണാതായേ!
അയ്യോ സൂര്യനുദിച്ചാലിതുപോല്‍
അണഞ്ഞുപോമേ നക്ഷത്രങ്ങള്‍!
-------------------------------------