ഒരു കാറ്റായ്
പുനര്‍ജനിക്കണമെനിക്ക്...
വെയില്‍ പെയ്യുന്ന
നട്ടുച്ചകളില്‍
നേര്‍ത്ത ശീതക്കാറ്റായ്
നിന്റെ വഴികളില്‍
ചൂളം കുത്തിയലയണം..
കാറ്റു വീശാത്ത
മൂവന്തികളില്‍
എന്നെ വരവേല്‍ക്കാനായ്
നീ മിഴി പാര്‍ത്തിരിക്കവേ
വഴി മാറി വീശി
കൊഞ്ഞനംകുത്തണം
വരണ്ട പൊടിക്കാറ്റായ്
നിന്നിലേക്ക് നൂണുകയറി
അടുക്കിയിട്ട ഓര്‍മ്മകള്‍
വീശിയെറിയണം
തണുതണുത്തൊരു
രാക്കാറ്റായ്
നിന്റെ അടഞ്ഞ
ജാലകത്തിനപ്പുറം
ഹതാശയായ് ചുറ്റിത്തിരയണം
പാരിജാതപ്പൂക്കളുടെ
മദഗന്ധത്താലുന്മത്തയായ്
നിന്റെ തൃഷ്ണകളില്‍
അലിഞ്ഞ് ചേരണം
കൊടുങ്കാറ്റിന്റെ
ആരവമുതിര്‍ത്ത്
ഊക്കോടെ പാഞ്ഞുവന്ന്
നിന്നെയും കൊണ്ടെനിക്ക്
ധാര്‍ഷ്ട്യത്തോടെ പറക്കണം...
------------------------------
നട്ടുച്ചകളില്‍
നേര്‍ത്ത ശീതക്കാറ്റായ്
നിന്റെ വഴികളില്‍
ചൂളം കുത്തിയലയണം..
കാറ്റു വീശാത്ത
മൂവന്തികളില്‍
എന്നെ വരവേല്‍ക്കാനായ്
നീ മിഴി പാര്‍ത്തിരിക്കവേ
വഴി മാറി വീശി
കൊഞ്ഞനംകുത്തണം
വരണ്ട പൊടിക്കാറ്റായ്
നിന്നിലേക്ക് നൂണുകയറി
അടുക്കിയിട്ട ഓര്‍മ്മകള്‍
വീശിയെറിയണം
തണുതണുത്തൊരു
രാക്കാറ്റായ്
നിന്റെ അടഞ്ഞ
ജാലകത്തിനപ്പുറം
ഹതാശയായ് ചുറ്റിത്തിരയണം
പാരിജാതപ്പൂക്കളുടെ
മദഗന്ധത്താലുന്മത്തയായ്
നിന്റെ തൃഷ്ണകളില്‍
അലിഞ്ഞ് ചേരണം
കൊടുങ്കാറ്റിന്റെ
ആരവമുതിര്‍ത്ത്
ഊക്കോടെ പാഞ്ഞുവന്ന്
നിന്നെയും കൊണ്ടെനിക്ക്
ധാര്‍ഷ്ട്യത്തോടെ പറക്കണം...
------------------------------