Showing posts with label ഖാദർ മുഹമ്മദ്‌ ബാങ്കോട്‌. Show all posts
Showing posts with label ഖാദർ മുഹമ്മദ്‌ ബാങ്കോട്‌. Show all posts

Monday, March 9, 2015

ഉമ്മ / ഖാദർ മുഹമ്മദ്‌ ബാങ്കോട്‌


ഉമ്മ ഉമ്മറത്തുണ്ട്‌
ഉറങ്ങാതെ
ഉപ്പയോടൊത്ത്‌ പോയ
പൈതലെ കാത്ത്‌.

ഉമ്മ ഉമ്മറത്തുണ്ട്‌
ഉണ്ണാതെ
ഉപ്പുമാങ്ങ കൂട്ടി
ഉണ്ണിക്കിടാങ്ങളെ ഊട്ടാൻ.
ഉമ്മ ഉമ്മറത്താവുന്നുണ്ട്‌,പതിയെ
ഉൾ മനസ്സിന്റെ..
ഓർമ്മകളുടെ...
ഉമ്മ ഉമ്മറത്തു തന്നെയുണ്ട്‌
ഉറങ്ങാനാവാതെ
കനിവിന്റെ ഉറവ
കിനിഞ്ഞ മാറിൽ
ഉറുമ്പരിച്ച്‌
ഉറക്കെയല്ലാതെ കരഞ്ഞ്‌..
ഉമ്മ ഉമ്മറത്തുണ്ട്‌
ഉണരാതെ
ഉയിരൊഴിഞ്ഞ്‌..
ഉറ്റുനോക്കുന്നുണ്ട്‌
പലകണ്ണുകൾ.
ഉറ്റവർ വരാനുണ്ടത്രെ.
---------------------------