Showing posts with label ബാലു പുളിനെല്ലി. Show all posts
Showing posts with label ബാലു പുളിനെല്ലി. Show all posts

Monday, October 13, 2014

ചരിത്രം / ബാലു പുളിനെല്ലി


പാണ്ടിയാല്‌
ഇന്നലെയാണ്‌ ചരിഞ്ഞത്‌
ഒടുവിലെ കിളിയും
കൂടൊഴിഞ്ഞപ്പോള്‍
ഒടുവിലെ യാത്രക്കാരനും
നടന്നകന്നപ്പോള്‍.
പത്രവാര്‍ത്തയിലൂടെയല്ല
പാണ്ടിയാലിന്‍റെ പതനം
ജനമറിഞ്ഞത്‌.
കീര്‍ത്തിയോ
അപകീര്‍ത്തിയോ
ഇല്ലാത്തതുകൊണ്ട്‌
വാര്‍ത്തയ്‌ക്കിടവുമില്ല
ഒരു ബുദ്ധഭിക്ഷുവും
വിശ്രമിച്ചതായി അറിവില്ല
വിഗ്രഹമില്ലാത്തതുകൊണ്ട്‌
ആല്‍ത്തറയുമില്ല.

എങ്കിലും പാണ്ടിയാലിനും
ഒരു ചരിത്രമുണ്ട്‌
ഉഷ്‌ണം ഉറയൂരിയാടുമ്പോള്‍
അത്‌
ഒരു തണല്‍മരമായിരുന്നു
പെരുമഴ തിമര്‍ക്കുമ്പോള്‍
ഒരു കുടയും.