Showing posts with label സുനില്‍കുമാര്‍.എം.എസ്‌. Show all posts
Showing posts with label സുനില്‍കുമാര്‍.എം.എസ്‌. Show all posts

Wednesday, October 1, 2014

അമരപ്പന്തല്‍ / സുനില്‍കുമാര്‍.എം.എസ്‌.



മുറ്റം മുഴുവനും
തണല്‍ വിരിച്ചൊരു
അമരപ്പന്തലുണ്ടായിരുന്നു
വീട്ടില്‍...

വേനലില്‍
മുറ്റത്തുണ്ടായ അടുപ്പില്‍
പുതുമഴ പെയ്‌തപ്പോള്‍
നട്ടത്....

പന്തലിനുള്ളില്‍
കൈവള കിലുങ്ങി
അമര പറിക്കുമ്പോഴെന്നും
അവളോടൊപ്പം
കൂടുമായിരുന്നു....

വള്ളി പടര്‍ന്ന്
നിലത്തുകിടക്കുന്നതുകൊണ്ട്‌
ആരും കണ്ടിട്ടുണ്ടാവില്ല
ചുണ്ടിലെ മധുരം പകര്‍ന്നതും
കവിള്‍ തുടുത്തതും
ഇമകളടഞ്ഞതും
വിയര്‍ത്തതും,
അമരപ്പന്തലല്ലാതെ....