Showing posts with label ആശാലത. Show all posts
Showing posts with label ആശാലത. Show all posts

Thursday, October 16, 2014

നാരായണി / ആശാലത


പെണ്‍ജയിലിന്‍റെ ആകാശം
ഒരു മിന്നലിടമാത്രം തുറന്നിട്ടു കൊടുത്തു
ബഷീര്‍.
മതിലിന്നപ്പുറത്ത്
ആണ്‍ജയിലിന്‍റെ മുറ്റത്തു നിന്ന്
റോസാക്കമ്പിന്റെ അടയാളം കൊടുക്കാന്‍
അപ്പോള്‍ മാത്രം
സ്വപ്നം കാണിക്കാന്‍
അതു കഴിഞ്ഞ്
ജാലകം അടച്ചു കളയാന്‍
എന്നിട്ട് ചുമ്മാ കയ്യുംവീശി ഇറങ്ങി നടന്നുകളഞ്ഞു
സ്വാതന്ത്ര്യത്തിലേക്ക്
നീ ആരാ
എന്ന് അവളോടു ചോദിച്ചു
അകന്നു പോയ ആകാശം.
കണ്ടിട്ടേയില്ലല്ലോ എന്നു പറഞ്ഞു
ജയില്‍മുറ്റത്തെ റോസാപ്പൂക്കള്‍.