Wednesday, February 3, 2021
മണ്ണിര/പവിത്രന്‍ തീക്കുനി
Thursday, December 31, 2020
അതേ കടല്‍/ആതിര.ആർ
Monday, December 14, 2020
അവളവൾ തോറ്റം/സെറീന
Friday, December 11, 2020
...../വിപിത
Sunday, November 15, 2020
പലായനത്തിന്റെ അടരുകളിൽ നമ്മൾ/സംഗീത ചേനംപുല്ലി
Wednesday, November 11, 2020
അനിത തമ്പിയുടെ 4 കവിതകൾ
Sunday, November 8, 2020
കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്/ഷാജു.വി.വി
Friday, July 24, 2020
പെണ്മണങ്ങൾ / സ്റ്റെല്ല മാത്യു
....../ഹാരിസ് എടവന
....../ഹാരിസ് എടവന
Saturday, July 18, 2020
......./ലിഖിത ദാസ്
......./നോർമ്മാ ജീൻ
Friday, July 17, 2020
......../വിപിത
Sunday, July 12, 2020
ഒറ്റ്/ജയദേവ് നയനാർ
Wednesday, July 8, 2020
എന്റപ്പന് പറയുന്ന് / സുമം തോമസ്
Friday, July 3, 2020
കിളിത്തൂവൽ/ഒ.എൻ.വി.കുറുപ്പ്
മുറ്റത്തുലാത്തുമ്പോളെന്‍ മുന്നിലായൊരു
പക്ഷിതന്‍ തൂവല്‍ പറന്നുവീണു.
കാറ്റിന്നലകളിലാലോലമാടിയാ-
ക്കാണാക്കിളിതന്‍ കിളുന്നു തൂവല്‍
താണുതാണങ്ങനെ പാറിവീണു മെല്ലെ;
ഞാനതെടുത്തു തലോടി നിന്നു.
പൂവുപോല്‍, പൂവിളം പട്ടുപോലുള്ളൊരാ-
ത്തൂവലില്‍ത്തന്നെ ഞാന്‍ നോക്കിനിന്നു.
ഏതു കിളിതന്‍ ചിറകൊളിയില്‍ നിന്നു-
മേതുമീത്തുള്ളിയിങ്ങിറ്റുവീണു!
ഏതൊരു പൂമരക്കൊമ്പിലേക്കിന്നുചേ-
ക്കേറുവാനാപ്പക്ഷി പോയിരിക്കാം!
ഇല്ലറിയില്ലെനിക്കൊന്നുമേ; ഞാനതെന്‍
ചില്ലലമാരയില്‍ കൊണ്ടുവച്ചു.
എന്നുമുണര്‍ന്നു ഞാനുമ്മറത്തെത്തുമ്പോള്‍,
എന്നെയതാര്‍ദ്രമായ് നോക്കുംപോലെ!
എന്റെ മനസ്സൊരു പൂമരമാകും പോല്‍!
ഏതോ കിളിയതില്‍ പാടുംപോലെ!
Thursday, July 2, 2020
അകത്തിരിപ്പ്/ടി.പി.വിനോദ്
സ്വപ്‌നം/സജി കല്യാണി
Friday, June 26, 2020
കടൽകാക്ക / ഡി.അനിൽകുമാർ
Saturday, June 20, 2020
......../ലിഖിത ദാസ്
Friday, June 5, 2020
വസന്തത്തിൽ മരം ചെയ്യുന്നത് നോക്കൂ/എം.ജീവേഷ്
Tuesday, June 2, 2020
...../ലിഖിത ദാസ്
Wednesday, May 27, 2020
ഒരു ലാടമെങ്കിലുമടിക്കൂ ഞങ്ങളുടെപാദങ്ങളിൽ/ആഗ
Wednesday, May 20, 2020
അവളുടെ ആൾ /വി.ടി. ജയദേവൻ
Tuesday, May 19, 2020
തൂപ്പുകാരി/കുഴൂർ വിത്സൺ
Saturday, May 9, 2020
തോറ്റുപോയവർ ജീവിക്കുമ്പോൾ/ആതിര ആർ.
......../നോർമ്മാ ജീൻ
നിങ്ങളോടെനിക്ക്
അടക്കാനാവാത്ത പ്രേമമാണ്
കുന്തിരിക്കം മണക്കുന്ന
ഈ രാത്രിയിൽ
നിങ്ങളെയോർത്തിരിക്കുമ്പോൾ
ആകാശം മുട്ടുന്നൊരു മഞ്ഞുമലയെ
നിങ്ങൾ ഒറ്റയ്ക്ക്
വലം വെയ്ക്കുന്നുണ്ടാവാം
നിങ്ങളുടെ
അവയ്ക്കിടയിൽ നിന്ന്
ഞാൻ കണ്ടെടുത്ത
തീർത്തുമൊറ്റപ്പെടുത്തുന്നു
ആകാശമത്രമേൽ
രാത്രിയത്രമേൽ ക്രുദ്ധമായതുമായ
എല്ലാ നേരങ്ങളിലും
ഞാൻ നിങ്ങളെയോർക്കുന്നു
എൻ്റെ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ
എത്രവേഗമാണ്
നിങ്ങളോടിണങ്ങിയിരുന്നത്
ഒരേയൊരു തലോടലിനാലവയിൽ
എത്രയെണ്ണത്തെയാണ്
നിങ്ങൾ കടത്തി
തൂവെള്ള കുപ്പായത്തിനരികിലെ
വയലറ്റ് ഞൊറികളിൽ
നിങ്ങൾ താമസിപ്പിക്കാറുള്ള
പർപ്പിൾ സുന്ദരിമാരൊടെനിക്ക്
അന്നുമിന്നും പകയാണ്
അവരുടെ നിതംബം
ആടിയുലയുന്ന
കപ്പൽത്തട്ടുകളെന്നിൽ
അരിശമുളവാക്കാറുമുണ്ട്
അവരുടെ
നീലിച്ച മുലഞെട്ടുകളുതിർക്കുന്ന
എന്നെ തുടർച്ചയായി
വിഷാദത്തിനടിമയാക്കുന്നു
എങ്കിലുമെൻ്റെ നാവികാ,
നിങ്ങളുടെ
നൂറ്റാണ്ടുകൾ പഴക്കമുള്ള
മുറിവിൻ്റെ വേദന,
എൻ്റെ ഓർമ്മത്തഴമ്പുകളുടെ
കൂട്ടവകാശി,
അടക്കിപ്പിടിച്ച
വേദനകളിൽ നിന്നെന്നെ രക്ഷിക്കാൻ
വേഗം വരിക
നിങ്ങളുടെ
കപ്പലിനു മാത്രമായുള്ളയെൻ്റെ
കപ്പൽ ചാലുകൾ
നിങ്ങളുടെ
മെരുക്കുവാനുള്ള
എൻ്റെ തീരത്തെ കാറ്റ്
നിങ്ങൾക്ക് മാത്രം
എൻ്റെ അടിത്തട്ടാഴങ്ങൾ
നിങ്ങളാൽ മാത്രം
കാത്തിരിക്കുന്ന
എൻ്റെ വൻകര സാധ്യതകൾ
എൻ്റെ നാവികാ,
നിങ്ങൾ വരുമെന്ന് കാത്ത്
നിങ്ങളെ മാത്രമോർത്ത്
ഏതോ ഭൂഖണ്ഡത്തിലെ
........./വിപിത
ജീവനൂട്ട് /സെറീന
Friday, May 8, 2020
...../നോർമ്മാ ജീൻ
Wednesday, April 15, 2020
നോട്ടം/ചിത്ര.കെ.പി
Monday, April 6, 2020
പെരുമഴത്തോട്ടം/വിഷ്ണു പ്രസാദ്
Monday, March 30, 2020
നനഞ്ഞ്/വിഷ്ണു പ്രസാദ്
മൂന്നു കുട്ടികള്‍ ആകാശം കാണുന്നു/ചിത്ര.കെ.പി
Friday, March 27, 2020
പുഴയുടെ കാലം/എ.അയ്യപ്പന്‍
Saturday, March 21, 2020
ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ
Friday, March 20, 2020
അസാദ്ധ്യമായ്/വി.എം.ഗിരിജ
കവി(ത)മുറി/സന്ധ്യ പത്മ
പിണങ്ങിപ്പോയ സൈക്കിള്‍/കന്നി എം
Wednesday, March 18, 2020
മൊഴിമാറ്റം/കെ.പി.റഷീദ്
ഭൂമിക്കല്ല്/ചിത്ര.കെ.പി
സാറ്റ്/ആര്‍.സംഗീത
പൂർണം/രാംമോഹൻ പാലിയത്ത്
Sunday, March 15, 2020
പറഞ്ഞുപറഞ്ഞു കയറുന്ന കാടുകൾ/ജയദേവ് നയനാർ
Thursday, March 12, 2020
ഉച്ചകളുടെ ഗസ്സൽ / ആർ.സംഗീത
വേനൽ /പി. രാമൻ
Monday, November 4, 2019
വെയില്/വിഷ്ണു പ്രസാദ്
ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.
വിരുന്ന്/ടി.പി.രാജീവന്‍
ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അകത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
Thursday, October 24, 2019
ഉള്ളടക്കം/വീരാൻകുട്ടി
നൂലുണ്ടയിൽ നിന്നു നൂലെന്നപോലെ
നാം ചുരുളഴിയുന്നു
ഉള്ളിൽ അർത്ഥവത്തായ എന്തോ
ഉണ്ടെന്ന ഉറപ്പുള്ളവർ
കുഞ്ഞുങ്ങൾ എന്ന പോലെ അതിനെ പിന്തുടരുന്നു.
ഒടുവിലത്തെ ചുരുളും നിവർന്നു കഴിയുമ്പോൾ
നൂലറ്റമല്ലാതെ
മറ്റൊന്നും കാണാനാകാതെ നിശ്ശബ്ദം മടങ്ങുന്നു.
മടക്കത്തിൽ
അവർ
ജീവിതത്തിന്
അതിൽ നിന്നും
ഒരുപമ കണ്ടെടുക്കുന്നു.
Monday, October 21, 2019
വെള്ള/ജയദേവ് നയനാർ
ചെളി ചവിട്ടി വരുന്ന
മഴയ്ക്കു കാല്‍ കഴുകാന്‍
വെള്ളമൊഴിച്ചുകൊടുക്കും.
രാവിലെ രാവിലെ
ഓരോ പൂവിന്‍റെയും
പേറെടുക്കും. കുളിപ്പിച്ച്
പല മാതിരി മണം തേച്ച്
തണലില്‍ കിടത്തും.
കാറിക്കരയുന്ന തീയ്ക്ക്
കുടിക്കാന്‍ പാലെപ്പോഴും
തിളച്ചുതൂവിപ്പിക്കും.
തൊടിയിലെക്കിണറിന്
കുടിക്കാന്‍ വെള്ളം
അനത്തിവയ്ക്കും.
അലക്കുകല്ലിന്മേല്‍ പറ്റിയ
ചെളിയത്രയും തുണിതല്ലി
തുടച്ചുമാറ്റുമിടയ്ക്കിടെ.
അന്തിക്കിരുട്ടിന്
വഴിതെറ്റാതിരിക്കാന്‍
വിളക്കൊന്നു കത്തിച്ചുവയ്ക്കും.
പുലര്‍ച്ചവണ്ടിക്കു പോകേണ്ട
പകലുറങ്ങിപ്പോകാതിരിക്കാന്‍
രാവത്രയു, മുറങ്ങാതെ കിടക്കും.
വെയിലിലേക്കിറങ്ങുന്ന
സൂര്യനു മറക്കാതെ
കുടയെടുത്തു നീട്ടും.
ഇതിനിടയിലെവിടെ
നേരം കിട്ടുന്നു അവള്‍ക്ക്
സ്വന്തം അച്ചുതണ്ടില്‍
സ്വയം കറങ്ങാന്‍.
സ്വയമൊരുങ്ങാന്‍.
Wednesday, October 9, 2019
മാജിക് ബ്രഷ്/സനൽകുമാർ ശശിധരൻ
വേടന് പക്ഷി,
പറക്കുന്ന ഇറച്ചി.
അവന്റെ തോക്കിനെ
ഹരം പിടിപ്പിക്കുന്ന രുചി.
പക്ഷിക്ക് വേടൻ,
നീണ്ട രണ്ട് പൊട്ടക്കണ്ണുകൾ.
ആകാശം, ആഴമറിയാത്ത
അഭയത്തിന്റെ കടൽ.
കടലിന് വെയിൽ,
ഒരു മഴവിൽപ്പുഴ.
സൂര്യൻ, അരൂപിയായ
ചിത്രകാരന്റെ ചായത്തട്ട്.
അയാൾ
പക്ഷിയെ ആകാശത്തിൽ
വെളിച്ചം കൊണ്ട് മിന്നിക്കുന്നു
വേടനെ മരച്ചുവട്ടിൽ
ഇരുട്ടുകൊണ്ട് ഒളിപ്പിക്കുന്നു
വിശക്കുന്നു!
വേടൻ കാഞ്ചി വലിക്കുന്നു.
പക്ഷിയെ ചോരകൊണ്ട് വരയ്ക്കുന്നു.
തൂവലെല്ലാം മായ്ച്ചുകളയുന്നു.
ഇറച്ചി ബാക്കിയാവുന്നു!
അറിവ്/സനൽകുമാർ ശശിധരൻ
എനിക്കറിയാം നമ്മൾ
തമ്മിലുള്ള വിനിമയങ്ങളിൽ
എനിക്കുള്ള സ്ഥാനം !
ഇളവെയിലിൽ മുറുകെപ്പിടിക്കാൻ
വെമ്പിനിൽക്കുന്ന പാവൽ വള്ളിയുടെ
ചുരുളൻ കൈപോലെ ദുർബലം
കാറ്റു കൊണ്ടുപോകുന്ന വഴിയേ
സമാധാനം തിരയുന്ന പരുന്തിൻ
തൂവൽ പോലെ അലസം
വായിക്കാതെ മാറ്റിവെയ്ക്കുന്ന
കുറിപ്പുകളിൽ അകപ്പെട്ടുപോയ
അക്ഷരങ്ങളുടെ പാട്ടുപോലെ വിരസം
എനിക്കറിയാം
നിന്റെ ഉച്ചിയിലെ
ചുവന്ന പൂക്കളെ നോക്കി
ഞാൻ നിൽക്കുന്ന നിൽപ്പ്
എനിക്കറിയാം
നിന്റെ തണലിൽ നിന്നെന്നെ
വെയിൽ കൊത്തുമ്പോൾ
കുലുങ്ങിയലച്ചുള്ള നിന്റെ ചിരി
എനിക്കറിയാം എല്ലാം ...
എനിക്കറിയില്ല നിന്നെ !
Monday, October 7, 2019
വ്യർത്തമാനം /ജയദേവ് നയനാർ
കമിതാക്കളെ വില്‍ക്കുന്ന
തെരുവില്‍ എനിക്ക്
കിട്ടിയത് ഒരു ഊമയെ.
എന്താണ് പേരെന്നും
ഏതാണ് നാടെന്നും
ഉള്ള ചോദ്യങ്ങള്‍ക്ക്
ഏതാണ്ട് ഒരു പോലെയുള്ള
ചുണ്ടിളക്കലായിരുന്നു ,
അവള്‍ക്കു പഥ്യം.
ഏതു ഭാഷയാണതെന്ന
ചോദ്യത്തിനുമില്ല മറുപടി.
ഭാഷ കൊണ്ട് അമ്മാനമാടുന്ന
ഒരു എഴുത്തുകാരനാണെന്ന
അഹങ്കാരം അഴിച്ചുകളയുന്ന
ഒന്നായിരുന്നു ആ മൌനം.
അഹങ്കാരത്തെ ആദ്യം
അഴിച്ചുവച്ചു.
ഭാഷയെ രണ്ടാമതായി
ഊരിയെറിഞ്ഞു.
എഴുത്തെന്ന അടിവസ്ത്രവും
അഴിച്ചുകളഞ്ഞു.
ഉപമയും അലങ്കാരവും
മായ്ച്ചുകളഞ്ഞു.
അടിവയറ്റില്‍ കവിത
പച്ച കുത്തിയത്
അഴിക്കുന്നില്ലേ
എന്നായി
ഭാഷയ്ക്കും മുമ്പത്തെ
ഭാഷയിലവള്‍.
അഴിച്ചിട്ടും അഴിച്ചിട്ടും
അഴിയുന്നില്ലെന്നു
തൊട്ടുകാണിക്കേണ്ടിവന്നു.
അവളതു ഉമ്മവച്ചുമ്മവച്ച്
മായ്ച്ചുകളഞ്ഞു.
ഭാഷയുടെ ഒരു തുരുമ്പുപോലും
ശരീരത്തിലില്ലാതായപ്പോള്‍
വൃത്തവും പ്രാസവും ലിപിയും
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത
ശരീരങ്ങള്‍ കൊണ്ട് പരസ്പരം
സംസാരിക്കാന്‍ തുടങ്ങി .
ആ ഭാഷയില്‍ അവള്‍
എന്നെക്കാളും വലിയ
കവിയാണെന്ന് അശരീരി.
ഈരടികളും ശ്ലോകങ്ങളും
വരച്ചുവച്ചിട്ടുണ്ടത്രേ.
പൊടുന്നനെ, അവള്‍ നിറയാനിരിക്കുന്ന
മഹാകാവ്യം പെയ്യാന്‍ തുടങ്ങി .
തൊട്ടപ്പുറത്തെ മണല്‍ക്കൂനയില്‍
മറഞ്ഞിരിക്കുന്ന ആള്‍ക്ക്
ചിത്രങ്ങളില്‍ കണ്ടു മറന്ന
എഴുത്തച്ഛന്റെ അതേ ച്ഛായ.