Thursday, September 18, 2014

ഒലി / ഒളപ്പമണ്ണ


കിഴവനാണെങ്കിലും ആ കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്ത് വന്നിരിയ്ക്കും
മക്കളാ കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിയ്ക്കും
ചളിയില്‍ പുരുണ്ടുവരുന്ന കാളതന്‍
കളിയോട്ടം കണ്ട് ചൊടിച്ചിരിയ്ക്കും
ഞാറ് പെണ്ണുങ്ങള്‍ നടുമ്പോഴുമക്കരെ
ചേറിന്റെ ഗന്ധം ശ്വസിച്ചിരിയ്ക്കും

തെളിമയില്‍ കാളയും മക്കളും ചോലയില്‍-
കുളി കഴിഞ്ഞു വരുവാന്‍ കാത്തിരിയ്ക്കും
താനുമീ ചേറ്റില്‍ പുരണ്ടു കൂത്താടിയ കാലം
മനസ്സിലെണീറ്റിരിയ്ക്കും
വാര്‍ദ്ധക്യം കൊണ്ട് വിറയ്ക്കുമാ ചുണ്ടത്ത്
വാക്കുകളിങ്ങനെ വന്നിരിയ്ക്കും
തിന്നും കുടിച്ചും കളിച്ചുമീ ഭൂമില്‍
എന്നെന്നും കൂത്തടിയ്ക്കുന്നു നമ്മള്‍.

No comments:

Post a Comment