പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ
ഓടുന്ന തീവണ്ടിതന്‍ ജാലകം വഴിയിതാ
ഞാന്‍ മൂളിപ്പറക്കുന്നു മാമ്പഴക്കാലം തേടി
കുതിച്ചാലണ്ണാനെപ്പോലുയരും കാലങ്ങളില്‍
മുറിഞ്ഞാല്‍ പഴച്ചാറ് പൊടിയ്ക്കും ബാല്യങ്ങളില്‍
ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കെ വീണ്ടും വീണ്ടും
വിത്യസ്ഥമധുരങ്ങള്‍ നുണഞ്ഞൂ രസനകള്‍
അത്രമേല്‍ തീഷ്ണങ്ങളാല്‍ നാവുകളത്രെ പിന്നെ
മിഠായി പൊതിയ്ക്കായി പണയം വെച്ചു നമ്മള്‍...
No comments:
Post a Comment