മഴയത്തും വെയിലത്തും
ഇരുളത്തും ന് ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ ചിരിചിന്നി
അയലിന്റെ വല പിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി കൈലാസന്‍ .
മണലിന്റെ മരണത്തില്‍
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നദിവറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍ മാറത്ത്
നിര്‍വീര്യച്ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേപോയ് കൈലാസന്‍ .
ഗ്രഹജാലം നക്ഷത്രം
കുഴലിന്മേല്‍ കണ്ണാടി
ഹൃദയത്തില്‍ ടാഗോറും
വനഫൂലും ഇഖ്ബാലും
തലതല്ലും കടലായി
സിരയേറി തുള്ളുമ്പോള്‍
മുടികത്തും തീയായി
ഇമതോറും മുത്തുമ്പോള്‍
വിരലറ്റം ബ്രഷ് ഷാക്കി
ലിപിയുന്നു കൈലാസന്‍ .
ആകാശം മിഠായി
സാറാമ്മ കനവായി
സുഹറാന്റെ കൈപ്പടത്തില്‍
മഞ്ചാടി മൈലാഞ്ചി
തോമാന്റെ തോളത്ത്
പൊന്‍കുരിശിന്‍ മിന്നായം
അകലങ്ങള്‍ ബന്ധിക്കും
കനകത്തിന്‍ കണ്ണിയായി
നെടുനാമ്പായ് പോസ്റ്ററിലെ
നിണവരയായ് കൈലാസന്‍ .
ഭൂലോകം നാവില്‍വെച്ച്
പുകയാതെ പുകയുന്നു
ദു:ഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴിരണ്ടും രണ്ടാള്‍ക്ക്
വഴിച്ചൂട്ടായ് നല്‍കുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസന്‍ .
കുഞ്ഞാടായ് കൊടുമരണം
പച്ചിലയായ് കൈലാസന്‍ .
No comments:
Post a Comment