*ചന്ദ്രവിഹംഗമേ
ചുവന്ന വനസ്ഥലികളില്‍
കാട്ടുതീയെത്തുമ്പോള്‍
നീ സൂര്യന് മുകളില്‍
പറന്നു വീഴുക.
കിരീടത്തിലെ ചുവന്ന
മുള്ളിനെക്കുറിച്ചും
ചോര കറുത്ത
ചിറകിനെക്കുറിച്ചും
കൂട്ടിലുള്ള മനുഷ്യരെക്കുറിച്ചും
കാലത്തിന്‍റെ അച്ചുതണ്ടിലിരുന്ന്
ലോകത്തോട് ഉറക്കെ കലമ്പുക .
ഓരോ അണക്കെട്ടിനപ്പുറവും
നിശബ്ദമാക്കപ്പെട്ട ഒരു നദിയുണ്ട്
പല വഴികളായവ കടലില്‍ പതിച്ചാലും
ഒരു തിരയായ് ഒരിക്കല്‍ ആഞ്ഞടിക്കും.
No comments:
Post a Comment