Monday, September 29, 2014

ലളിതം / പി.പി.രാമചന്ദ്രന്‍


ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ്‌ എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!

3 comments:

  1. ഒരു തൂവൽ പറന്നു വീഴുന്നു
    കലാപങ്ങളുടെ മണ്ണിൽ ...

    ReplyDelete