പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ സൂര്യരശ്മി എന്നപോലെ
ബാല്യത്തില്‍
ഒരു ബാലികയെ ഞാന്‍ പ്രേമിച്ചു
അവള് ഉരുകി അപ്രത്യക്ഷയായി .
കൌമാരത്തില്‍
കടമ്പുമരത്തെ വസന്തമെന്നപോലെ
ഒരു കുമാരിയെ ഞാന്‍ പ്രേമിച്ചു
അവള് പൂത്തുകൊഴിഞ്ഞു പോയി .
യൌവനത്തില്‍
പട്ടുചേലയെ അഗ്നിയെന്നപോലെ
ഒരു യുവതിയെ ഞാന്‍ പ്രേമിച്ചു
അവള് ദഹിച്ചു ചാമ്പലായി .
ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ മനസ്സുപോലെ
തെളിഞ്ഞ വാര്‍ധക്യത്തില്‍
പ്രേമത്തിന് പ്രവേശനമില്ല
മരിക്കാന്‍ ഇണ ആവശ്യമില്ല .
No comments:
Post a Comment