എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്സ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും ; ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞുതന്നവളുടെ
ഉപഹാരം .
മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തില്‍ നിന്ന്
ആ പൂ പറിക്കണം
ദലങ്ങള്‍ കൊണ്ട്
മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു ദലം
പൂവിലൂടെ
എനിക്ക് തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേയ്ക്കൊലിച്ചു പോയ്
ഇല്ലെങ്കില്‍
ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍
മരിച്ചവരാണല്ലോ .
അനശ്വരനായ മനുഷ്യന്റെ അനശ്വരമായ കവിത....പോസ്റ്റ് ചെയ്തതിന് നന്ദി
ReplyDelete