ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
പ്രിയതമം നിന്‍ മന്ദഹാസം കണക്കയെന്‍
ഹൃദയമെന്‍ തരളമാക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
തുടവമേല്‍ തൂങ്ങുന്ന പൈതലെ പോലെന്റെ
പുറകെയത് പിച്ച വെയ്ക്കുന്നു
അതുവേണമിതുകൊണ്ട് വരണമെന്നൊക്കെയെന്‍
വഴിമുടക്കിക്കൊണ്ടു നിത്യം
അരുളുന്നതൊക്കെയും ഓര്‍മ്മകള്‍ ശൂന്യമാം
കരവുമായി തിരികെയെത്തുമ്പോള്‍
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
വിവശരായ് കഹലിച്ചിരിപ്പതേ
കാല്‍ശാന്തി നിറയുമേ വിരഹമേ സ്വച്ഛം
ശരിയാണതെങ്കിലും മുറിവേറ്റപോല്‍
ചില്ലു തറയുന്നപോല്‍ വിങ്ങിടുമ്പോള്‍
പിടയുന്നതുള്‍ക്കാമ്പില്‍ എന്തുവതാറ്റുവാന്‍
ഉയിരുമീയെത്തണം ചാരെ
ദിശയിരുളും അലയാഴി നടുവിലൊറ്റയ്ക്കാഴ്ന്നു
മറയുന്ന യാനപാത്രം ഞാന്‍
ഭ്രമണപഥമറിയാത്ത ഗ്രഹമന്ദ വിഹഗമേ
നിളയറ്റ നീലവാനത്തില്‍
കരമറ്റു ചരണങ്ങളറ്റു നാവറ്റു ഞാന്‍
കഴിയുമീ ചുടലക്കളത്തില്‍
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
അരികില്‍ നീ വരുവതെന്നാവാം...
No comments:
Post a Comment