കല്ലിലും പുല്ലിലുമുണ്ട് ദൈവം.
കളിമണ്ണിലുമുണ്ട്.
ഉരുട്ടിയെടുക്കണം.
കണ്ണിരിക്കേണ്ടിടത്ത് കണ്ണിരിക്കണം.
കാലിരിരിക്കേണ്ടിടത്ത് കാലും.
അളവൊപ്പിക്കണം....
ചായങ്ങള്‍ പുരട്ടണം....
മതി.
ഇരുന്നൂറു രൂപയുടെ മാതാവും...
ഇരുന്നൂറു രൂപയുടെ കണ്ണനും...
അടുത്തടുത്തിരിക്കണം.
വാങ്ങി വയ്ക്കുന്നതിലാണ് കാര്യമെന്ന് നമുക്കറിയാം.
എങ്കിലും ...
തെരുവോരത്തിരുന്ന്
ദൈവത്തെ കുഴച്ചെടുക്കുന്ന കുഞ്ഞുങ്ങള്‍ പറയാറുണ്ട്...
കണ്‍വെട്ടത്തിരിക്കുമ്പോളല്ല...
വിറ്റു പോകുമ്പോഴാണ്
നമ്മുടെ ദൈവങ്ങള്‍
വിശപ്പു മാറ്റാറുള്ളതെന്ന്.
കാലിരിരിക്കേണ്ടിടത്ത് കാലും.
അളവൊപ്പിക്കണം....
ചായങ്ങള്‍ പുരട്ടണം....
മതി.
ഇരുന്നൂറു രൂപയുടെ മാതാവും...
ഇരുന്നൂറു രൂപയുടെ കണ്ണനും...
അടുത്തടുത്തിരിക്കണം.
വാങ്ങി വയ്ക്കുന്നതിലാണ് കാര്യമെന്ന് നമുക്കറിയാം.
എങ്കിലും ...
തെരുവോരത്തിരുന്ന്
ദൈവത്തെ കുഴച്ചെടുക്കുന്ന കുഞ്ഞുങ്ങള്‍ പറയാറുണ്ട്...
കണ്‍വെട്ടത്തിരിക്കുമ്പോളല്ല...
വിറ്റു പോകുമ്പോഴാണ്
നമ്മുടെ ദൈവങ്ങള്‍
വിശപ്പു മാറ്റാറുള്ളതെന്ന്.
No comments:
Post a Comment